ന്യൂഡല്‍ഹി:ലാവ്‍ലിന്‍ കേസില്‍ അന്തിമവാദം എപ്പോഴാണെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രിംകോടതി. ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും കുറ്റവിമുക്താരക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ചാണ് ഹരജികൾ ജനുവരിയില്‍ പരിഗണിക്കാമെന്ന് അറിയിച്ചത്.

ലാവലിൻ കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നാണ് സിബിഐയുടെ വാദം. വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്.

ഹൈക്കോടതി വിധി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സിബി.ഐ മുന്നോട്ട് വച്ചിരുന്നു. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതികളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യർ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും സുപ്രിം കോടതിയില്‍ ഉന്നയിക്കുന്ന വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ