തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എ​ല്ലാ ത്രീ ​സ്റ്റാ​ർ ബാ​റു​ക​ളും ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ക്കു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ബാ​റു​ക​ളു​ടെ ദൂ​ര​പ​രി​ധി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ നി​ല​വി​ൽ ദൂ​ര​പ​രി​ധി​യു​ടെ പേ​രി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്ക​പ്പെ​ടും.

പുതിയ ലൈസൻസിനും അപേക്ഷിക്കാം. സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം. വിനോദ സഞ്ചാര മേഖലയിലെ പഞ്ചായത്തുകൾക്കും ഇളവ് ലഭിക്കും. എന്നാല്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിയ ബാറുകള്‍ മാത്രമാണ് തുറക്കുകയെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

പു​തി​യ ഉ​ത്ത​ര​വോ​ടെ മൂ​ന്ന് ബാ​റു​ക​ളും 500 ക​ള്ളു​ഷാ​പ്പു​ക​ളും 150 ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ളും സം​സ്ഥാ​ന​ത്തു തു​റ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളിൽ ബാറുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ