തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ലയനത്തിന് പിന്നാലെ എസ്ബിടി അക്കൗണ്ടുകൾ എസ്ബിഐ യിലേക്ക് മാറ്റുന്ന നടപടികൾ ഇന്ന് തുടങ്ങും. എസ്ബിഐയുടെ സർവർ ശൃംഖലയിലേക്ക് എസ്ബിടി അക്കൗണ്ട് ഉടമകളുടെ പേരു വിവരങ്ങൾ കൈമാറുന്ന ജോലികളാണ് ഇന്നും നാളെയുമായി നടക്കുക. ലയനത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിവര കൈമാറ്റമാണിത്.

ഇന്ന് രാത്രി 11 മണിക്ക് ശേഷം നാളെ പകൽ 11.30 വരെ കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്കും നെറ്റ് ബാങ്കിംഗ് സേവനങ്ങൾക്കും തടസം ഉണ്ടായേക്കുമെന്നാണ് വിവരം. രാവിലെ ആറ് മണി വരെ എസ്ബിഐ അക്കൗണ്ട് ഉടമകൾക്കും ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ