scorecardresearch

എസ്ബിടി അക്കൗണ്ടുകൾ ഇന്ന് എസ്ബിഐ യിലേക്ക് മാറ്റും

എസ്ബിഐയുടെ സർവർ ശൃംഖലയിലേക്ക് എസ്ബിടി അക്കൗണ്ട് ഉടമകളുടെ പേരു വിവരങ്ങൾ കൈമാറുന്ന ജോലികളാണ് ഇന്നും നാളെയുമായി നടക്കുക

എസ്ബിഐയുടെ സർവർ ശൃംഖലയിലേക്ക് എസ്ബിടി അക്കൗണ്ട് ഉടമകളുടെ പേരു വിവരങ്ങൾ കൈമാറുന്ന ജോലികളാണ് ഇന്നും നാളെയുമായി നടക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bank, bank saturday, bank close, bank saturday holiday, bank covid, covid, ബാങ്ക് അടച്ചിടും, ശനിയാഴ്ച ബാങ്ക് അവധി, ബാങ്ക് അവധി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ലയനത്തിന് പിന്നാലെ എസ്ബിടി അക്കൗണ്ടുകൾ എസ്ബിഐ യിലേക്ക് മാറ്റുന്ന നടപടികൾ ഇന്ന് തുടങ്ങും. എസ്ബിഐയുടെ സർവർ ശൃംഖലയിലേക്ക് എസ്ബിടി അക്കൗണ്ട് ഉടമകളുടെ പേരു വിവരങ്ങൾ കൈമാറുന്ന ജോലികളാണ് ഇന്നും നാളെയുമായി നടക്കുക. ലയനത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിവര കൈമാറ്റമാണിത്.

Advertisment

ഇന്ന് രാത്രി 11 മണിക്ക് ശേഷം നാളെ പകൽ 11.30 വരെ കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്കും നെറ്റ് ബാങ്കിംഗ് സേവനങ്ങൾക്കും തടസം ഉണ്ടായേക്കുമെന്നാണ് വിവരം. രാവിലെ ആറ് മണി വരെ എസ്ബിഐ അക്കൗണ്ട് ഉടമകൾക്കും ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല.

Sbt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: