ന്യൂഡെൽഹി: വി​വാ​ദ ഉ​ത്ത​ര​വി​ൽ വീ​ണ്ടും തി​രു​ത്ത​ലു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. എ​ടി​എ​മ്മു​ക​ളി​ലെ സൗ​ജ​ന്യ ഇ​ട​പാ​ട് പ​ത്തു ത​വ​ണ​യാ​യാ​ണ് എ​സ്ബി​ഐ ഇ​ക്കു​റി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ഒരു മാസം അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും അ​ഞ്ചു​ ത​വ​ണ മ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാം. മെട്രോ നഗരങ്ങളില്‍ എട്ട് തവണയും മറ്റ് സ്ഥലങ്ങളില്‍ 10 തവണയും സൗജന്യമായി പണം പിന്‍വലിക്കാം. എന്നാല്‍ സ്റ്റേറ്റ് ബാങ്കിന്റെ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപഭോക്താക്കള്‍ എടിഎം വഴി നടത്തുന്ന ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടു ത​വ​ണ​യാ​യി സൗ​ജ​ന്യ ഇ​ട​പാ​ട് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് അ​ഞ്ചു ത​വ​ണ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്നും മൂ​ന്നു ത​വ​ണ മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം. മറ്റ് നഗരങ്ങളിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎം വഴി അഞ്ചു തവണയും മറ്റ് ബാങ്കുകളുടെ എടിഎം വഴി അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം. ജൂണ്‍ ഒന്നു മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ