കൊച്ചി: ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടിയുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ. ഏപ്രില്‍ 5, 6, 7 തീയതികളിലെ ശാഖയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.
ഇതു കൂടാതെ ഏപ്രിൽ 1 നോണ്‍ ബാങ്കിങ് ദിനവും ഏപ്രില്‍ 2, 4 തീയതികൾ ദുഃഖ വെള്ളിയും ഈസ്റ്ററുമായതിനാൽ ബാങ്ക് അവധിയായിരിക്കും. ഏപ്രില്‍ 3 ശനിയാഴ്ച പ്രവൃത്തി ദിവസമാണ്.
ഉപഭോക്താക്കള്‍ ബാങ്ക് ഇടപാടുകള്‍ ഇതനുസരിച്ച് ക്രമീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രതിമാസ വായ്പ അടവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ പ്രസ്തുത ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളവര്‍ പിഴ ഒഴിവാക്കുന്നതിനായി നേരത്തെ അടയ്ക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിൽ ഏപ്രിൽ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.