/indian-express-malayalam/media/media_files/uploads/2018/10/atm-1.jpg)
തൃശ്ശൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് ജംങ്ഷനിലും ഇടുക്കി ജില്ലയിലെ മറയൂരിലുമാണ് എസ്ബിഐ എടിഎമ്മുകൾക്ക് നേരെ കവർച്ചാ ശ്രമം ഉണ്ടായത്.
തൃശ്ശൂര്‍ ദേശീയപാതയിലെ പട്ടിക്കാട് ജംങ്ഷനിൽ എസ്ബിഐ എടിഎമ്മിന്‍റെ മോണിറ്റർ കുത്തിപൊളിച്ച നിലയിലാണ്. രാവിലെ പണം എടുക്കാനായി എടിഎമ്മിൽ എത്തിയവരാണ് മോഷണം നടന്നെന്ന് പൊലീസിനെ അറിയിച്ചത്. പിന്നീട് ബാങ്ക് പ്രതിനിധികൾ എത്തി മോഷണം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. എടിഎമ്മിന്റെ മോണിറ്റർ തകർത്ത നിലയിലാണ്.
മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഇവിടെ സിസിടിവി ഇല്ല. ഒറ്റപ്പെട്ട സ്ഥലത്തെ എടിഎമ്മാണിത്. ശക്തമായ മഴയെ തുടർന്ന് ഇവിടെ മൂന്ന് ദിവസമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇതേ തുടർന്ന് എടിഎമ്മും പ്രവർത്തിച്ചിരുന്നില്ല.
ഒക്ടോബർ 29 നും തൃശ്ശൂരിൽ എടിഎം കവര്‍ച്ചാശ്രമം നടന്നിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്ബിഐ എടിഎമ്മാണ് തകര്‍ത്തത്. പണം പിന്‍വലിക്കാനെത്തിയ ആളാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.