ബിജെപിക്ക് ബദലായി കോണ്‍ഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍

യുഡിഎഫ് , ബിജെപി പ്രചരണത്തെ മറികടക്കാന്‍ എല്‍ഡിഎഫിന് ആയില്ലെന്നും വിജയരാഘവന്‍

LDF, എല്‍ഡിഎഫ്, A Vijayaraghavan,എ വിജയരാഘവന്‍, Sabarimala,ശബരിമല, Loksabha election,ലോക്സഭാ തിരഞ്ഞെടുപ്പ്, CPM, ie malayalam,

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്ന് എല്‍ഡിഎഫ്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താര്‍ പ്രത്യേക യോഗം ചേരാനും എല്‍ഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് , ബിജെപി പ്രചരണത്തെ മറികടക്കാന്‍ എല്‍ഡിഎഫിന് ആയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ വോട്ടായി മാറിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി വിലയിരുത്തിയിരുന്നു. ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസി വോട്ട് തിരികെ പിടിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പിലെ തിരിച്ചടി മറി കടക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഘടനാ പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനം സംസ്ഥാന ഘടകങ്ങള്‍ നടപ്പിലാക്കിയില്ലെന്നാണ് കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തല്‍. ഇതില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടി.

കേരളത്തില്‍ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്നാണ് കേരളഘടകം ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. അതിനാല്‍ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കുക, വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തുക, അതുവഴി അവരെ കൂടെ നിര്‍ത്തുക തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയില്‍ പറയുന്നത്.

പാര്‍ട്ടി അടിത്തറ ശക്തമാക്കണം. ഇതിനായി സംഘടനാ ദൗര്‍ബല്യം മറികടക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും. വര്‍ഗ ബഹുജന സഘടനകളെ ശാക്തീകരിച്ച് ബഹുജന മുന്നേറ്റം സാധ്യമാക്കണം. ഇടത് ഐക്യം ശക്തിപെടുത്തണം, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കണം എന്നീ നിര്‍ദേശങ്ങളും കേന്ദ്രകമ്മിറ്റി മുന്നോട്ടുവെച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sbarimala issue effected in election says ldf267052

Next Story
മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവും 2000 രൂപ പിഴയും!Motor Transport Strike, Motor Vehicle Bill, Parliament, Loksabha, Confederation of Motor Transport workers
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express