scorecardresearch

അതിരപ്പിളളിക്ക് കത്തിവയ്ക്കണ്ട; ബദലുണ്ടെന്ന് എൻ ടി പി സി, അനക്കമില്ലാതെ സർക്കാർ

പരിസ്ഥിതി നാശവും കുടിയൊഴിപ്പിക്കലുമില്ലാതെ 200 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാമെന്ന് എൻ ടി പി സി. അതിരപ്പിള്ളിയിൽ നിന്നും പ്രതീക്ഷിത ഉത്പാദനം 163 മെഗാവാട്ട് മാത്രം

പരിസ്ഥിതി നാശവും കുടിയൊഴിപ്പിക്കലുമില്ലാതെ 200 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാമെന്ന് എൻ ടി പി സി. അതിരപ്പിള്ളിയിൽ നിന്നും പ്രതീക്ഷിത ഉത്പാദനം 163 മെഗാവാട്ട് മാത്രം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ntpc, kayamkulam, soalr power, athirapilly

കായംകുളം: അതിരപ്പിളളിയിൽ ഡാം കെട്ടിയാലേ വൈദ്യുതി ഉത്പാദിപ്പിക്കാനാവൂ എന്ന വാശി ഉപേക്ഷിക്കൂ, ബദൽ മാർഗവുമായി കായംകുളം താപനിലയം. പരിസ്ഥിനാശം വരുത്താതെയും ആവാസവ്യവസ്ഥക്ക് കോട്ടംവരുത്താതെയും കുറഞ്ഞ ചെലവിൽ വൈദ്യൂതി ഉത്പാദിക്കാമെന്ന നിര്‍ദേശവുമായി എന്‍.ടി.പി.സി കായംകുളം നിലയം. മാറി മാറിവരുന്ന സംസ്ഥാനസര്‍ക്കാരുകൾ രാഷ്ട്രീയവ്യത്യാസമില്ലാതെ നടപ്പാക്കണമെന്ന് വാശിപിടിക്കുന്ന അതിരപ്പിള്ളി വൈദ്യൂതി പദ്ധതിക്ക് പകരമായി കണക്കാകാവുന്നതാണ് എന്‍.ടി.പി.സി മുന്നോട്ടുവച്ചിട്ടുളള ഇ പരിസ്ഥിതി സൗഹൃദ പദ്ധതി.

Advertisment

200 മെഗാവാട്ട് സൗരോര്‍ജ വൈദ്യൂതിയാണ് എന്‍.ടി.പി.സിയുടെ വാഗ്ദാനം. കെ.എസ്.ഇ.ബി വൈദ്യൂതി വാങ്ങാന്‍ തയാറായാല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് എൻ ടി പി സി ജനറല്‍ മാനേജര്‍ കുനാല്‍ ഗുപ്ത പറഞ്ഞു. പദ്ധിതിയുടെ രൂപരേഖ എന്‍.ടി.പി.സി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ഇതേവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനം ഒന്നും ഇതുവരെ ഉണ്ടായട്ടില്ല.

കുടിയൊഴിപ്പാക്കാതെയും സ്ഥലമേറ്റടെുക്കല്‍ വേണ്ടാതെയും ഈ പദ്ധതിനടപ്പാക്കമെന്നതാണ് എന്‍.ടി.പി.സി അധികൃതര്‍ പറയുന്നത്. അതിരപ്പിളളി പദ്ധതിയുടെ ശേഷി 163 മെഗാവാട്ട് മാത്രമാണ്. ഏറ്റെടുക്കണ്ടേത് 400 ഹെക്ടര്‍ വനഭൂമിയും. ആദിവാസികളെയടക്കം 234 കുടുംബങ്ങളെയാണ് അതിപ്പിള്ളി പദ്ധതി നടപ്പിലാക്കാനായി പദ്ധതി പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കേണ്ടി വരുന്നത്. പരിസ്ഥിതിക്ക് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ മുന്നറിയി്പ്പ് നല്‍കിയിട്ടുണ്ട്. 1600 കോടിയാണ് ഈ പദ്ധതിക്കായി വേണ്ടിവരുന്നത്. പരസ്ഥിക്ക് കത്തിവയ്ക്കണ്ട, അതിരപ്പള്ളിക്ക് ബദലായി ഒരു സോളാര്‍ പദ്ധതിയുണ്ട് എന്‍.ടി.പി.സി അധികൃതരുടെ കണക്ക് പ്രകാരം 200 മെഗാവാട്ടാണ് സോളാര്‍ പദ്ധതിയുടെ ശേഷി. സ്ഥലം ഏറ്റെടുക്കുകയോ, കുടിയൊഴിപ്പിക്കുകയോ വേണ്ട. ചെലവ് വെറും 400 കോടിയില്‍ താഴെ മാത്രം.

സോളാര്‍ പദ്ധതിക്ക് കൂടുതല്‍ പുതുതായി അടിസ്ഥാന സൗകര്യങ്ങളൊന്നും നിമ്മിക്കേണ്ടതില്ല. കൂടുതല്‍ ജീവനക്കാരെയും ഇതിനായി നിമയിക്കേണ്ടതില്ലന്ന് എന്‍.ടി.പി.സി വ്യക്തമാക്കുന്നു. വൈദ്യൂതി വിതരണം ചെയ്യാന്‍ കെ.എസ്.ഇ.ബിയുടെ നാല് സബ് സ്റ്റേഷനുകളിലേക്ക് ലൈനും നിലവിലുള്ളതിനാല്‍ അതിനും കൂടുതല്‍ പണം മുടക്കേണ്ടതില്ല. സൗരോര്‍ജ പ്ലാന്റില്‍ നിന്ന് യൂണിറ്റൊന്നിന് 2.25 രൂപ നിരക്കില്‍ വൈദ്യൂതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശില്‍ റെയില്‍വേ സോളാര്‍ വൈദ്യൂതിയാണ് ഉപയോഗിക്കുന്നത്. അവിടെ യൂണിറ്റ് നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. 2.59രൂപയാണ് അവിടുത്തെ നിരക്ക്.

Advertisment

എന്നാല്‍ കായംകുളത്ത് നിന്ന് ഇതിലും കുറഞ്ഞ നിരക്കിലാണ് വൈദ്യൂതി ലഭിക്കുന്നത്. കായംകുളത്ത് പദ്ധതി ചെലവ് കുറയുന്നതിനാലാണ് വില കുറച്ച് വൈദ്യൂതി നല്‍കുവാന്‍ സാധിക്കുന്നത്. നാഫ്ത ഇന്ധമാക്കുന്ന 350 മെഗാവാട്ടിന്‌റെ നിലയം ഒന്നരവര്‍ഷമായി ഇവിടെ അടഞ്ഞുകിടക്കുകയാണ്. വില കൂടിയതിനാല്‍ കെ.എസ്.ഇ.ബി ഇ വൈദ്യൂതി വാങ്ങുന്നതിന് വിമുഖത കാണിക്കുന്നു. യൂണിറ്റിന് എട്ടുരൂപക്കടുത്താണ് നാഫ്ത അധിഷ്ഠിത വൈദ്യുതിയുടെ വില.

വെള്ളത്തില്‍ പൊങ്ങികിടക്കുന്ന സോളാര്‍ പ്ലാന്‌റ് ഇതിനോടകം കായംകുളത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 100 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കമ്മീഷന്‍ ചെയ്തത് കഴിഞ്ഞ മാസമാണ്.

400 ഹെക്ടര്‍ വനം മുങ്ങിപ്പോകുന്ന അതിരപ്പള്ളിപദ്ധതിയുടെ നാലിലൊന്ന് ചെലവ് മതി സോളാര്‍ പദ്ധതി നടപ്പിലാക്കുവാന്‍. കെ.എസ്.ഇ.ബിയും സംസ്ഥാനസര്‍ക്കാരും കണ്ണ് തുറന്നാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാൻ സാധ്യമാകും.

Athirapilly Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: