കേരളാ പോലീസിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, കണ്ണൂരിലെ ബി ജെ പി-ആര്‍ എസ് എസും സി പി എമ്മും രാഷ്ട്രീയ കുടിപ്പകയുടെ കണക്കുകള്‍ തീര്‍ക്കാന്‍ നാടന്‍ ബോംബുകളും വടിവാളുകളുമാണ് ഉപയോഗിക്കുന്നത്. പക്ഷെ ഭൂരിഭാഗം കേസുകളിലും പൊതുവായി കാണുന്ന രണ്ടു സവിശേഷതകള്‍, ഒന്ന് കൊല്ലപ്പെടുന്നവര്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.  മറ്റൊന്ന് ഇരുഭാഗങ്ങളും നടത്തിയ ജില്ലയിലെ 12 കൊലപാതകങ്ങളും ഇതുവരെ വിചാരണ ഘട്ടം വരെ എത്തിയിട്ടില്ലെന്നതുമാണ്.

പൊന്ന്യന്‍ പ്രേമന്‍, 45
അംഗത്വം: സിപിഐ(എം)
കൊല്ലപ്പെട്ട തിയതി: 2015 ഫെബ്രുവരി 25
സ്ഥലം: ചിറ്റാരിപ്പറമ്പ്, കൂത്തുപറമ്പ്
കൊലപാതകം നടന്ന രീതി: ആയുധധാരികളായ ഒരു സംഘം ആളുകള്‍ പ്രേമനു നേരെ ബോംബെറിയുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ടു കാലുകളിലും ഗുരുതര പരിക്കുകളേറ്റ പ്രേമന്‍ അടുത്ത ദിവസം തലശ്ശേരി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: പ്രേമന്‍ ഒരു കള്ളു ചെത്തുതൊഴിലാളിയായിരുന്നു.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ആറ് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

വിനോദ് എന്‍, 36
അംഗത്വം: സിപിഐ(എം)
കൊല്ലപ്പെട്ട തിയതി: 2015 ഏപ്രില്‍ 16
സ്ഥലം: അരയക്കൂല്‍, കൂത്തുപറമ്പിനു സമീപം
കൊലപാതകം നടന്ന രീതി: ബോംബ് സ്‌ഫോടനത്തില്‍ നിന്നുള്ള പരിക്കുകള്‍
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: അഞ്ചുവര്‍ഷം മുമ്പ് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബി ജെ പി പ്രവര്‍ത്തകനായിരുന്നു വിനോദ്. വിഷു ആഘോഷങ്ങള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് ബോംബേറ് ഉണ്ടായത്.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: അഞ്ച് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

Read More: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സിപിഎമ്മിനും ആർ എസ് എസ്സിനും ഒരേ നിറം

കെ.വി മുഹമ്മദ് കുഞ്ഞ്, 48
അംഗത്വം: മുസ്ലീം ലീഗ്
കൊല്ലപ്പെട്ട തിയതി: 2015 നവംബര്‍ നാല്
സ്ഥലം: തളിപ്പറമ്പ്
കൊലപാതകം നടന്ന രീതി: സിപിഐ(എം )പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ഇയാള്‍ മരിച്ചത്.
കേസിന്റെ സ്ഥിതി: അന്വേഷണം തുടരുന്നു
ഇര: മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവ്
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍

പി.വി സുജിത്ത്. 27
അംഗത്വം: ബി ജെ പി-ആര്‍ എസ് എസ്
കൊല്ലപ്പെട്ട തിയതി: 2016 ഫെബ്രുവരി 15
സ്ഥലം: അരോളി, വളപട്ടണം
കൊലപാതകം നടന്ന രീതി: സുജിത്തിന്റെ വീട്ടില്‍ കയറി അര്‍ദ്ധരാത്രി വെട്ടിക്കൊല്ലുകയായിരുന്നു.
കേസിന്റെ സ്ഥിതി: അന്വേഷണം തുടരുന്നു
ഇര: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ഒരു കൂട്ടം സിപിഐ (എം) പ്രവര്‍ത്തകര്‍

പി.വി രവീന്ദ്രന്‍, 47
അംഗത്വം: സിപിഐ(എം)
കൊല്ലപ്പെട്ട തിയതി: 2016 മെയ് 19
സ്ഥലം: കണ്ട്യാന്‍ മുക്ക്, പിണറായി
കൊലപാതകം നടന്ന രീതി: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ആഘോഷിച്ചു കൊണ്ട് സിപിഐ(എം) നടത്തിയ  പങ്കെടുക്കവെ റാലിക്കു നേരെ  ഉണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ടു. പിണറായി വിജയന്റെ വീടിന് തൊട്ടടുത്തുവച്ചാണ് ബോംബേറ് നടന്നത്.
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: തടിമില്ലിലെ ജോലിക്കാരനായ രവീന്ദ്രന്‍ സിപിഎം അംഗത്വം റാലികളില്‍ പങ്കെടുക്കല്‍ മാത്രമായിരുന്നു.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ഒരുകൂട്ടം ബി ജെ പി പ്രവര്‍ത്തകര്‍

സി വി ധനരാജ്, 38
അംഗത്വം: സിപിഐ(എം)
കൊല്ലപ്പെട്ട തിയതി: 2016 ജൂലൈ 11
സ്ഥലം: കരന്താട്
കൊലപാതകം നടന്ന രീതി: ആയുധവുമായി വീട്ടിലെത്തിയ എതിരാളികള്‍ കുടുംബത്തിന്റെ മുന്നില്‍ വച്ച് വെട്ടിക്കൊന്നു
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: സിപിഎം പറയുന്നത് ഇയാള്‍ ക്വാറി വ്യവസായം നടത്തുന്ന, പാര്‍ട്ടിയുടെ ജനകീയനായ  പ്രാദേശിക നേതാവാണെന്നാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നെന്നും ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പല അതിക്രമങ്ങളിലും പങ്കുണ്ടായിരുന്നുവെന്ന് ആര്‍എസ്എസുകാര്‍ പറയുന്നു.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ബിജെപി പ്രവര്‍ത്തകര്‍

സി.കെ രാമചന്ദ്രന്‍, 46
അംഗത്വം: ബിജെപി-ആര്‍എസ്എസ്
കൊല്ലപ്പെട്ട തിയതി: 2016 ജൂലൈ 17
സ്ഥലം: അന്നൂർ
കൊലപാതകം നടന്ന രീതി: ധനരാജ് കൊല്ലപ്പെട്ട് മൂന്നുമണിക്കൂറിനുള്ളില്‍, സിപിഎം അനുഭാവികള്‍ എന്നു പറയപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ രാമചന്ദ്രന്റെ വീടിനു നേരെ ബോംബെറിയുകയും വീട് ആക്രമിച്ച് ഭാര്യയുടെ മുമ്പിലിട്ട് ഇയാളെ കുത്തിക്കൊല്ലുകയുമായിരുന്നു.
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും തെരഞ്ഞെടുപ്പു സമയത്ത് പാര്‍ട്ടിക്കു വേണ്ടി പ്രചരണം നടത്തുകയും ചെയ്യുന്ന  സാധാരണ ബിജെപി പ്രവര്‍ത്തകന്‍.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: എട്ട് സിപിഎം പ്രവര്‍ത്തകര്‍

എം വിനേഷ്, 25
അംഗത്വം: ബിജെപി-ആര്‍എസ്എസ്
കൊല്ലപ്പെട്ട തിയതി: 2016 സെപ്തംബര്‍ മൂന്ന്
സ്ഥലം: തില്ലങ്കേരി
കൊലപാതകം നടന്ന രീതി: സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നാട്ടില്‍ ഭീതി സൃഷ്ടിക്കുന്ന കാലത്ത്, ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിന്റെ വാഹനത്തിനു നേരെ, ബോംബേറുണ്ടായി. അന്ന് രാത്രി രണ്ടു കാലുകളും നഷ്ടപ്പെട്ട് തലയില്‍ ഗുരുതരമായ മുറിവുകളോടെ തില്ലങ്കേരിയിലെ ഇടവഴിയിലാണ് വിനേഷിന്റെ മൃതദേഹം കണ്ടെത്തി.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: ഏഴ് സിപിഎം പ്രവര്‍ത്തകര്‍

കെ മോഹനന്‍, 52
അംഗത്വം: സിപിഐ(എം)
കൊല്ലപ്പെട്ട തിയതി: 2016 ഒക്ടബോര്‍ 10
സ്ഥലം: വാളങ്കിച്ചാല്‍
കൊലപാതകം നടന്ന രീതി: വാളങ്കിച്ചാലിനടുത്തുള്ള ഒരു കള്ളുഷാപ്പില്‍ മുഖംമൂടി ധരിച്ചെത്തിയ ആളുകളാണ് മോഹനനെ കൊലപ്പെടുത്തിയത്. 30-40ഓളം മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മോഹനന്‍. കള്ളു ഷാപ്പില്‍ ജോലി ചെയ്യുന്ന ഇയാള്‍ പ്രദേശത്തെ ജനപ്രിയനായ നേതാവായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ല.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: 16 ബിജെപി പ്രവര്‍ത്തകര്‍

സി രമിത്, 20
അംഗത്വം: ബിജെപി-ആര്‍എസ്എസ്
കൊല്ലപ്പെട്ട തിയതി: 2016 ഒക്ടോബര്‍ 10
സ്ഥലം: ധര്‍മ്മടം, പിണറായി
കൊലപാതകം നടന്ന രീതി: കെ മോഹനന്‍ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനു ശേഷം, പിണറായിയിലെ ഒരു പെട്രോള്‍ പമ്പിനടുത്തുവച്ച് ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ രമിതിനെ കുത്തിക്കൊല്ലുകയായിരുന്നു.
കേസിന്റെ സ്ഥിതി: അന്വേഷണം തുടരുന്നു
ഇര: 2002ലാണ് രമിത്തിന്റെ അച്ഛന്‍ ഉത്തമൻ സിപിഎം പ്രവത്തകര്‍ എന്ന് ആരോപിക്കപ്പെടുന്നവരാൽ കൊല്ലപ്പെട്ടിരുന്നു. ബിജെപി അനുഭാവിയായ രമിത് ഡ്രൈവര്‍ ആയിരുന്നു.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: എട്ട് സിപിഎം പ്രവര്‍ത്തകര്‍

ഇ സന്തോഷ് കുമാര്‍, 53
അംഗത്വം: ബിജെപി-ആര്‍എസ്എസ്
കൊല്ലപ്പെട്ട തിയതി: 2017 ജനുവരി 18
സ്ഥലം: അണ്ടല്ലൂര്‍
കൊലപാതകം നടന്ന രീതി: രാത്രി 11 മണിയോടെ സ്വന്തം വീടിനകത്തു വച്ചാണ് സന്തോഷ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ 21 മുറിവുകളുണ്ടായിരുന്നു. കൂടുതലും കാലിലായിരുന്നു.
കേസിന്റെ സ്ഥിതി: വിചാരണ തുടരുന്നു
ഇര: ബിജെപി പ്രവര്‍ത്തകനായ സന്തോഷ് മുന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: എട്ട് സിപിഎം പ്രവര്‍ത്തകര്‍

Read More:കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സിപിഎമ്മിനും ആർ എസ് എസ്സിനും ഒരേ നിറം

സി ബിജു, 32
അംഗത്വം: ബിജെപി-ആര്‍എസ്എസ്
കൊല്ലപ്പെട്ട തിയതി: 2017 മെയ് 12
സ്ഥലം: പയ്യന്നൂരിനടുത്തുള്ള പാലക്കോട്
കൊലപാതകം നടന്ന രീതി:പയ്യന്നൂരിനടുത്തുള്ള പാലക്കോട്  പാലത്തില്‍ വച്ച്, സിപിഎം പ്രവര്‍ത്തകരെന്നു പറയപ്പെടുന്നവര്‍ ഇയാള്‍ക്കു നേരെ ബോംബെറിയുകയും പിന്നീട് വാളെടുത്ത് വെട്ടുകയുമായിരുന്നു.
ഇര: ആര്‍എസ്എസ് ഭാരവാഹി. സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ ബിജു ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്.
കുറ്റക്കാരെന്നു സംശയിക്കുന്നവര്‍: 12 സിപിഎം പ്രവര്‍ത്തകര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ