scorecardresearch

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം

സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം

author-image
WebDesk
New Update
Jayasurya

ചിത്രം: ഇൻസ്റ്റഗ്രാം/ജയസൂര്യ

തൃശ്ശൂർ: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം.

Advertisment

Also Read: ശബരിമല സ്വർണ്ണ കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ടോടെ നടനെ വിട്ടയച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ട്. സേവ് ബോക്സ് ആപ്പ് ഉടമയായ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്

ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം ഓൺലൈൻ ലേലത്തിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ആപ്പ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്സ് ലോഞ്ച് ചെയ്തത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ജയസൂര്യയെ ചോദ്യം ചെയ്തത്. കേസില്‍ ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. 

Read More: ജന്മദിനാഘോഷത്തിനിടെ അതിക്രമം: ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിൽ കയറി യുവാക്കളെ മർദിച്ചു

Jayasurya ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: