Latest News

പ്രതിഷേധം ശക്തമാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം; തിങ്കളാഴ്ച ജനകീയ നിരാഹാര സമരം

ഹൈക്കോടതിയിലെ നിയമപോരാട്ടം തുടരും

Lakshadweep land acquisition, opinion, mujeeb khan, iemalayalam

കൊച്ചി: അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച 12 മണിക്കൂര്‍ ജനകീയ നിരാഹാര സമരം നടത്തും. ഹൈക്കോടതിയിലെ നിയമപോരാട്ടം തുടരാനും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗത്തില്‍ തീരുമാനമായി. കൊച്ചിയിലാണ് യോഗം ചേര്‍ന്നത്. മുഴുവന്‍ ദ്വീപ് നിവാസികളേയും പ്രതിഷേധത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ കൂട്ടായ്മ ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ച് ആരംഭിക്കും . ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തന്നെയായിരിക്കും കമ്മിറ്റികൾ രൂപീകരിക്കുക. തുടർന്ന് എല്ലാ ദ്വീപുകളെയും ഏകോപിപ്പിച്ചു കൊണ്ട് സമരങ്ങളിലേക്ക് നീങ്ങുകയാണ് ലക്ഷ്യം. നിരാഹാര സമരത്തിന് ശേഷം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് ഫോറത്തിന്റെ തീരുമാനം.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കവരത്തി കേന്ദ്രീകരിച്ചാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഹൈക്കോടതിയിലെ നിയമപോരാട്ടം തുടരുന്നതിനായി നിയമവിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ സമരത്തിന് ഊര്‍ജം നല്‍കിയതായി ഫോറത്തിന്റെ ഭാരവാഹികള്‍ വ്യക്തമാക്കി. സമരം ഇതിനോടകം തന്നെ ദേശീയ ശ്രദ്ധ നേടിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Save lakshadweep forum protest against administrator

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com