കാസര്‍ഗോഡ്: ഡിസിസി പ്രസിഡന്റ് പി കൈ ഫൈസലിന്റെ റിപ്പബ്ലിക് ദിന ആശംസ വിവാദത്തില്‍. ഫൈസല്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ആശംസ പോസ്റ്റില്‍ ബി ആര്‍ അംബേദ്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടിരുന്നു.
സവര്‍ക്കറുടെ ചിത്രം കണ്ടതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയും ഡിസിസി പ്രസിഡന്റ് പോസ്റ്റ് നീക്കം ചെയ്യുകയുമായിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോഴുണ്ടായ അബദ്ധമാണെന്നായിരുന്നു ഫൈസലിന്റെ വിശദീകരണം. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും ഓഫിസ് സ്റ്റാഫാണെന്നും അദ്ദേഹം പറയുന്നു.