ഇന്നു മുതൽ എല്ലാ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്ക് അവധി

നിലവിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്ക് അവധിയാണ്

bank, bank saturday, bank close, bank saturday holiday, bank covid, covid, ബാങ്ക് അടച്ചിടും, ശനിയാഴ്ച ബാങ്ക് അവധി, ബാങ്ക് അവധി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തെ ബാങ്കുകൾ അടച്ചിടും. നിലവിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്ക് അവധിയാണ്. ഇനിമുതൽ ഇത് എല്ലാ ശനിയാഴ്ചകളിലേക്കും വ്യാപിപ്പിക്കും.

ബാങ്കുകൾ എല്ലാ ശനിയാഴ്ചയും അടച്ചിടണമെന്നും ബാാങ്കുകളിൽ സാമൂഹിക അകല ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും മാനേജർമാർ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Read More: തലസ്ഥാനത്ത് രണ്ടിടത്ത് സമൂഹവ്യാപനം: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

നിലവിൽ സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നില്ല. ശനിയാഴ്ചകളിലെ നിയന്ത്രണം സംസ്ഥാനത്ത് എല്ലായിടത്തും ബാധകമാണ്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലെയും ബാങ്ക് അവധി തുടരും.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ ശനിയാഴ്ച അടച്ചിടണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ബാങ്കുകളിൽ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും കർശനമാക്കും.

Read More: പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

ബാങ്ക് /ബാങ്കിങ് അനുബന്ധ സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തിക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്നതിനൊപ്പം കണ്ടെയ്ൻമെന്റ് സോണുകളും കോവിഡ് ക്ലസ്റ്റുകളും വർധിച്ചുവരുന്നുണ്ട്. കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ളസ്റ്ററുകളാണുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങൾകൂടി ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ 285 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Read More: ബംഗളുരുവില്‍ ലോക്ക്ഡൗണ്‍ നീട്ടില്ല; കോവിഡിന് പരിഹാരം ലോക്ക്ഡൗണല്ലെന്നും ബിഎസ് യെദ്യൂരപ്പ

11066 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കിലുണ്ടാവുന്ന ഏറ്റവും വലിയ വർധനവാണിത്. വെള്ളിയാഴ്ച കോവിഡ് ബാധിച്ചവരിൽ 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും വെള്ളിയാഴ്ച സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇതിൽ 42 പേരുടെ രോഗ ഉറവിടം അറിയാത്തതും സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Saturday bank holiday covid restriction kerala

Next Story
ചാനൽ അഭിമുഖത്തിലെ വെളിപ്പെടുത്തൽ; സരിത്തിന്റെ അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസ്sarith, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com