scorecardresearch
Latest News

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു അന്തരിച്ചു

വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു അന്തരിച്ചു

തിരുവനന്തപുരം:പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് കഥാസമാഹാരങ്ങളും എഴ് നോവലുകളും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ചലചിത്ര അക്കാദമി അംഗമായിരുന്നു.

2012 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അവാര്‍ഡ് നേടിയിരുന്നു. 1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു. ഇന്ന് ഉച്ചയോടെ പൊലീസ് ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ സോഫയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Satheesh babu payyannur expired