തിരുവനന്തപുരം: എകെ ശശീന്ദ്രനെ ഹണി ട്രാപ്പ് വിവാദത്തിൽ കുടുക്കിയത് എൻസിപിയിലെ തന്നെ രണ്ട് നേതാക്കളാണെന്ന ആരോപണവുമായി യുവനേതാവ് മുജീബ് റഹ്മാൻ. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

മംഗളം ടെലിവിഷൻ പ്രദർശനം ആരംഭിച്ച ദിവസമാണ് മന്ത്രിയുടെ അശ്ലീല ഫോൺ സംഭാഷണം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ഈ വിവാദത്തിന് അണിയറയിൽ പ്രവർത്തിച്ചത് എൻസിപിയിലെ തന്നെ രണ്ട് മുതിർന്ന നേതാക്കളാണെന്നാണ് മുജീവ് റഹ്മാൻ ഇന്ന് ചാനലിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ