സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്, ഇരയായതിൽ ഖേദമുണ്ട് എന്ന് എ.കെ ശശീന്ദ്രൻ

ഇത്തരത്തിലോരു ചതിയിൽ താൻ ഇരയായതിൽ ഖേദമുണ്ട് എന്നും ആരോടും പരിഭവമില്ലെന്നും എ.കെ ശശീന്ദ്രൻ

ak saseendran, minister, kerala, ncp

കോഴിക്കോട്: വിവാദ സംഭാഷണത്തിലൂടെ തന്നെ കുടിക്കയതാണ് എന്ന് ഏറ്റ് പറഞ്ഞ മംഗളം ചാനലിന്റെ നടപടിയിൽ സന്തോഷമുണ്ട് എന്ന് എ.കെ ശശീന്ദ്രൻ . സത്യാവസ്ഥ പുറത്ത് വന്നതിൽ അതിയായ സന്തോഷമുണ്ട് എന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു. എന്നാൽ ഇത്തരത്തിലോരു ചതിയിൽ താൻ ഇരയായതിൽ ഖേദമുണ്ട് എന്നും ആരോടും പരിഭവമില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് മന്ത്രി സ്ഥാനമല്ല പ്രധാനമെന്നാണ് ശശീന്ദ്രൻ പറഞ്ഞത്.

ലൈംഗിക ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് മന്ത്രി എ.കെ.ശശീന്ദ്രന് രാജി വയ്ക്കേണ്ടി വന്നത്. മംഗളം ചാനലാണ് മന്ത്രിയുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. ഇത് എ.കെ.ശശീന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. താൻ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Saseendran says he is greatful that the channel has admitted that i was trapped

Next Story
വീട്ടമ്മയല്ല ശശീന്ദ്രനെ കുടുക്കിയത് മാധ്യമപ്രവർത്തകയെന്ന് അജിത് കുമാറിന്‍റെ ഏറ്റുപറച്ചിൽ;ചാനൽ മാപ്പുപറഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com