/indian-express-malayalam/media/media_files/uploads/2018/01/oommen-chandy.jpg)
തിരുവനന്തപുരം: സോളാർ കേസിലെ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു. ഐജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ ചുമതലകളിൽ നിന്ന് നീക്കി. കശ്യപിനു പുറമേ എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണൃപിള്ളയേയും അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കി. എസ്പി അബ്ദുൾ കരീമിനാണ് പുതുതായി അന്വേഷ ചുമതല നൽകിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സോളാർ കേസ് വീണ്ടും ചർച്ചകളിൽ നിറയുന്നതിനിടെയാണ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി ഉണ്ടായത്. ശനിയാഴ്ച, കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെതിരെയും ബലാത്സംഗത്തിനു കേസെടുത്തു.
അതേസമയം ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 'കേസിനെ നിയമപരമായി നേരിടും. ഇരുട്ട് കൊണ്ട് ഓട്ട അടക്കാനാവില്ല. എല്ലാ അവസരങ്ങളിലും ഇത് പോലെ ശ്രദ്ധ തിരിക്കാനുളള ശ്രമം നടന്നിട്ടുണ്ട്. അത് കൊണ്ടൊന്നും ലക്ഷ്യം നേടാനാവില്ല,' ഉമ്മന്‍ചാണ്ടി പറഞ്ഞു.
ക്രൈംബ്രാഞ്ചാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവനായ എ.ഡി.ജി.പി അനിൽ കാന്തിന് ഒരാഴ്ച മുൻപ് നൽകിയത്. ഈ പരാതികളിൽ വൈകാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, അടൂർ പ്രകാശ്, എ.പി അനിൽകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസിൽ നൽകുമെന്നാണ് വിവരം. ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തിരുന്നു.
ഇതോടെയാണ് ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കം പാളി. എന്നാൽ പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചു. ഇതോടെയാണ് യുവതി ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.