കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ കുറ്റക്കാരി. സരിതയ്ക്ക് ആറുവര്‍ഷം കഠിനതടവും 40,000രൂപ പിഴയും വിധിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി ബി. മണിമോനെ കോടതി വെറുതെ വിട്ടു.
സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണു വിധി. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനിയിലെ താമസക്കാരന് അബ്ദുല്‍ മജീദാണ് പരാതിക്കാരന്.
ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനും ടീം സോളര്‍ കമ്പനിയുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഫ്രാഞ്ചൈസി, വിന്ഡ്മില് പദ്ധതിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തും പണം തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ക്വാറന്റീനിലായ ബിജു അവധിക്ക് അപേക്ഷിച്ചിരുന്നു.
കേസില്‍ 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. സരിത ഹാജരാകാത്തതിനാല്‍ കേസില്‍ പലതവണ വിധി പറയുന്നതു കോടതി മാറ്റിവച്ചിരുന്നു. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവച്ചതോടെ സരിതയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതി. കേസില്‍ 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.
കേസില്‍ ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്നായിരുന്നു സരിതയുടെ വാദം.