scorecardresearch

സോളർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസം; സരിതയുടെ കത്തും പരാമർശങ്ങളും നീക്കി

സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി

സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
oommen chandy, udf

തിരുവനന്തപുരം: സോളർ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽനിന്നും സരിത എസ്.നായരുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഹൈക്കോടതി നീക്കി. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് അന്വേഷണത്തിൽ തടസമില്ലെന്നും വ്യക്തമാക്കി.

Advertisment

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്റെ നടപടിക്കെതിരെ ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

അതേസമയം, മുൻമന്ത്രി തിരുവഞ്ചൂർ നൽകിയ ഹർജി തള്ളി. കമ്മിഷന്റെ പരാമർശങ്ങൾ തന്റെ സൽക്കീർത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ ഹർജി നൽകിയത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാർ തട്ടിപ്പ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ നിരവധി പ്രമുഖർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്.

Saritha Nair Solar Case Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: