കൊച്ചി: സോളാർ കമ്മിഷനിൽ വിശ്വാസമുണ്ടെന്ന് സരിത നായർ. സോളാറുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടരും. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടായത് മനഃപൂർവമെന്ന് കരുതുന്നില്ല. റിപ്പോർട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ തരമുളളൂ. കമ്മിഷന്റെ നടപടികളോട് പൂർണമായി സഹകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ കമ്മിഷൻ ശേഖരിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നുവെന്നും സരിത പറഞ്ഞു.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിന്റെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി.ശിവരാജൻ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറിയത്. നാലു വാല്യങ്ങളിലായാണ് സോളാർ കമ്മിഷൻ റിപ്പോർട്ട്. അന്വേഷണം തുടങ്ങി 4 വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കിനിൽക്കേയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
(കടപ്പാട്: മാതൃഭൂമി)