കൊച്ചി: പീഡനക്കേസിൽ ഇരയുടെ പരാതിയിൽ പ്രതിക്കെതിരെ ക്രിമിനൽ ചട്ടകാരം പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണന്ന് അമിക്കസ് ക്യൂറി. പീഡനക്കേസിൽ കോൺഗ്രസ് നേതാവ് ഹൈബി ഈഡനെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്ന സരിതാ നായരുടെ ഹർജിയിലാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഹൈബിയെ അറസ്റ്റ്
ചെയ്യാൻ നിർദേശിക്കണമെന്ന സരിതയുടെ ആവശ്യത്തിലെ നിയപരമായ സാധുത പരിശോധിക്കാനാണ് കോടതി അഭിഭാഷക മിതാ സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. പ്രതി ഉന്നത സ്വാധീനമുള്ള ആളായതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നായിരുന്നു സരിതയുടെ പരാതി.

പൊതുപ്രവർത്തകനെതിരെ പീഡന പരാതി ഉയർന്നാൽ അത് സമൂഹത്തിൽ പ്രതിഫലനമുണ്ടാക്കും. ആ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് നിയമപരമായി നടപടിക്രമം പാലിച്ച് സംശയത്തിനിട നൽകാതെ അന്വേഷണം നടത്താൻ ബാധ്യതയുണ്ട്. പരാതിയിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 41 A പ്രകാരം നോട്ടീസ് നൽകി പ്രതിയെ വിളിപ്പിക്കേണ്ടതുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

Also Read: സരിത നായർക്ക് തിരിച്ചടി; ഹർജികൾ ഹൈക്കോടതി തളളി

റിട്ട് ഹർജിയിൽ കോടതിക്കു ഇടപെടാനുള്ള സാധ്യതകൾ കുറവാണെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. ഹർജിക്കാർക്കു ക്രിമിനൽ നടപടി പ്രകാരം മറ്റു മാർഗങ്ങൾ തേടാം. പ്രഥമ ദൃഷ്ട്യാ നീതി നടപ്പാവുന്നില്ല എന്ന് കണ്ടാൽ മാത്രമേ കോടതി ഇടപെടാവു. അന്വേഷണവും പ്രതിയുടെ അറസ്റ്റും പൊലീസിന്റെ വിവേചനാധികാരമാണന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഹൈബി നിർദേശിച്ച പ്രകാരം 38 ലക്ഷം രൂപ സരിത കോൺഗ്രസിന് നൽകിയതായി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.