scorecardresearch

സഹകരണ മേഖലയില്‍ നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പകളിൽ മേൽ സർഫാസി നിയമം ചുമത്തത് ഭാവിയിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: സഹകരണ മേഖലയിൽ നിന്ന് സർഫാസി നിയമം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പകളിൽ മേൽ സർഫാസി നിയമം ചുമത്തത് ഭാവിയിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ വന്നതിന് ശേഷം 2600ലേറെ കർഷകർക്ക് സർഫാസി നിയമം ചൂണ്ടിക്കാട്ടി ജപ്തി നോട്ടീസ് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹകരണ മേഖലയിൽ സർഫാസി നിയമം നടപ്പാക്കിയത് യുഡിഎഫ് സർക്കാരാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.

Read More: ജാമ്യം നിന്നതിന് ജപ്‌തി നടപടി, ആത്മഹത്യക്കൊരുങ്ങി വീട്ടമ്മ, നാട്ടുകാരുടെ പ്രതിഷേധം

സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ പെ​രു​കു​ന്ന​ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഐ.​സി.ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം 15 ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് കൃ​ഷി​മ​ന്ത്രി സു​നി​ൽ കു​മാ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ പ​ത്ത് ക​ർ​ഷ​ക​രും വ​യ​നാ​ട്ടി​ൽ അ​ഞ്ച് ക​ർ​ഷ​ക​രു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ഷ​ക​വാ​യ്പ​യ്ക്കു​ള്ള മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കാ​യി 204 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. വി​ള ന​ഷ്ട​ത്തി​ന് 51 കോ​ടി രൂ​പ ഇ​ൻ​ഷു​റ​ൻസ് ല​ഭ്യ​മാ​ക്കി​യെ​ന്നും സു​നി​ൽ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sarfesi act issue legal assembly cm pinarayi vijayan ramesh chennithala banks