/indian-express-malayalam/media/media_files/uploads/2019/06/pinarayi-dpinarayi-vijayan.jpeg)
തിരുവനന്തപുരം: സഹകരണ മേഖലയിൽ നിന്ന് സർഫാസി നിയമം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ ബാങ്കുകളിൽ നിന്ന് എടുക്കുന്ന വായ്പകളിൽ മേൽ സർഫാസി നിയമം ചുമത്തത് ഭാവിയിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാർ വന്നതിന് ശേഷം 2600ലേറെ കർഷകർക്ക് സർഫാസി നിയമം ചൂണ്ടിക്കാട്ടി ജപ്തി നോട്ടീസ് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹകരണ മേഖലയിൽ സർഫാസി നിയമം നടപ്പാക്കിയത് യുഡിഎഫ് സർക്കാരാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
Read More: ജാമ്യം നിന്നതിന് ജപ്തി നടപടി, ആത്മഹത്യക്കൊരുങ്ങി വീട്ടമ്മ, നാട്ടുകാരുടെ പ്രതിഷേധം
സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം 15 കർഷകർ ജീവനൊടുക്കിയെന്ന് കൃഷിമന്ത്രി സുനിൽ കുമാർ അടിയന്തര പ്രമേയത്തിന് മറുപടിയായി സഭയിൽ പറഞ്ഞു. ഇടുക്കിയിൽ പത്ത് കർഷകരും വയനാട്ടിൽ അഞ്ച് കർഷകരുമാണ് ജീവനൊടുക്കിയത്. കർഷകർക്ക് എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകവായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കായി 204 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. വിള നഷ്ടത്തിന് 51 കോടി രൂപ ഇൻഷുറൻസ് ലഭ്യമാക്കിയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.