തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 1934ല്‍ ജനനം. ജീവിതം എന്ന നദി ആദ്യ നോവല്‍. നാര്‍മടിപ്പുടവ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. നാര്‍മടിപ്പുടവ, തണ്ണീര്‍പ്പന്തല്‍, കാവേരി, യാത്ര എന്നിവ ശ്രദ്ധേയ കൃതികളാണ്.
നാര്മടിപ്പുടവക്ക് 1979-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകള്‍, പവിഴമുത്ത്, അസ്തമയം, അര്‍ച്ചന എന്നീ നോവലുകള്‍ സിനിമകള്‍ക്ക് പ്രമേയമായി. സംസ്കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.