Latest News

ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്

മഹാകവി ജിയുടെ നാല്‍പ്പത്തി നാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിനു ഡോ. എം. ലീലാവതി പുരസ്‌കാരം സമര്‍പ്പിക്കും

Sara Joseph, Odakkuzhal award, Sara Joseph Odakkuzhal award, Odakkuzhal award bags Sara Joseph, Odakkuzhal award goes to Budhini, Budhini novel Sara Joseph, Sara Joseph's novels, Sara Joseph's stories, literature news, latest news, kerala news, malayalam news, news in malayalam, indian express malayalam, ie malayalam
ഫൊട്ടോ: ഫെയ്‌സ്ബുക്ക്/സാറാ ജോസഫ്

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥമുള്ള ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് നല്‍കുന്നത്.

ജിയുടെ നാല്‍പ്പത്തി നാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിനു ഡോ. എം. ലീലാവതി പുരസ്‌കാരം സമര്‍പ്പിക്കും.

അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്. 1968 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരം രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

Also Read: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sara joseph bags odakkuzhal literary award novel budhini

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express