തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും.
സന്തോഷ് ട്രോഫി കലാശപ്പോരിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്. അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ച മത്സരത്തിൽ പെനാലിറ്റി ഷൂട്ടൗട്ടിലാണ് കേരളം കിരീടം ചൂടിയത്.