scorecardresearch

സന്തോഷ് ട്രോഫി കിരീടവുമായെത്തിയ ടീമിനെ സ്നേഹത്തിന്റെ വലയിലാക്കി ആരാധകര്‍

മന്ത്രി കെ.ടി.ജലീൽ, ഹൈബി ഈഡൻ എംഎൽഎ, സ്‌പോർട്സ് കൗണ്‍സിലിലെ അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു

മന്ത്രി കെ.ടി.ജലീൽ, ഹൈബി ഈഡൻ എംഎൽഎ, സ്‌പോർട്സ് കൗണ്‍സിലിലെ അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സന്തോഷ് ട്രോഫി കിരീടവുമായെത്തിയ ടീമിനെ സ്നേഹത്തിന്റെ വലയിലാക്കി ആരാധകര്‍

കൊച്ചി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് നെടുന്പാശേരി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. ടീമിനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി നിരവധി ആരാധകരാണ് എത്തിയത്. മന്ത്രി കെ.ടി.ജലീൽ, ഹൈബി ഈഡൻ എംഎൽഎ, സ്‌പോർട്സ് കൗണ്‍സിലിലെ അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Advertisment

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6 ന് വിജയദിനം ആയി ആഘോഷിക്കും. 6 ന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരള ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം 4 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 14 വര്‍ഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊർജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ടീമിന് അഭിനന്ദനമറിയിച്ചത്. ''പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍,'' പിണറായി വിജയന്‍ പറഞ്ഞു.

Advertisment

ആവേശകരമായ മൽസരത്തിലൂടെ പെനാൽറ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകർത്താണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. 4-2നാണ് കേരളത്തിന്റെ വിജയം.

Football Santhosh Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: