ആക്രമണത്തിനിരയായ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണമെന്ന് സന്തോഷ് പണ്ഡിറ്റ്. രാവിലെ മുതൽ രാത്രി വരെയുള്ള ചാനൽ ചർച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു. യഥാർത്ഥ പ്രതികളെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും പണ്ഡിറ്റ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ ചാനൽ ചർച്ചകൾക്കിടയിൽ നഴ്സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്ടിയുടെ മറവിൽ
ചിലർ നടത്തുന്ന കൊള്ള ലാഭത്തിന്റെ വാർത്തയും ചൈനയുടെ യുദ്ധ ഭീഷണി, മൂന്നാർ കയ്യേറ്റം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അടക്കം ഒന്നും ചർച്ച ചെയ്യുവാൻ ആർക്കും സമയമില്ലെന്നും പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….
യഥാർത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു കരുതുന്നു….രാവിലെ മുതൽ രാത്രി വരെയുള്ള ചാനൽ ചർച്ചകളും , നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?
(ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…ആകല്ലേ എന്ന് പ്രാർത്ഥിക്കുന്നു…!..)..hope for the best…
അതോടൊപ്പം മഹാനായ കലാകാരൻ കലാഭവൻ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവർക്കും താൽപര്യമുണ്ട്…
മിഷേലിന്റെ മരണകാരണം …..ഇനിയും സത്യം തെളിഞ്ഞോ ?
ഈ വാർത്തകൾക്കിടയിൽ പാവം nurse മാരുടെ നൃായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവിൽ ചിലർ നടത്തുന്ന കൊള്ള ലാഭത്തിന്റെ news, China യുടെ യുദ്ധ ഭീഷീണി, munnar കയ്യേറ്റ issue, കണ്ണൂരിലെ political murders അടക്കം ഒന്നും ആർക്കും ചർച്ച ചെയ്യുവാൻ സമയമില്ല…കഷ്ടം…

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ