അട്ടപ്പാടി: വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങൾക്ക് കൈനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിൽ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റർ ടാങ്ക് രണ്ടിടങ്ങളിൽ സ്ഥാപിച്ചാണ് സന്തോഷ് പണ്ഡിറ്റ് നിരവധി കുടുംബങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയത്. അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്നത്തെക്കുറിച്ച് ഫെസ്ബുക്കിലൂടെ ചിലർ സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. കിലോമീറ്റര്‍ താണ്ടിയാണ് വെളളം ചുമന്ന് കൊണ്ടുവന്നിരുന്നതെന്ന് ഇവര്‍ സന്തോഷിനെ അറിയിച്ചു.
‘നന്മ നിറഞ്ഞവന്‍ സന്തോഷ് പണ്ഡിറ്റ്’; ഗോവിന്ദാപുരത്തെ പാവങ്ങളെ കാണാന്‍ ‘യഥാര്‍ത്ഥ സൂപ്പര്‍താരം’ എത്തി, വെറുംകൈയോടെ അല്ല!
പ്രദേശത്തേക്കുളള പൈപ്പും ജലസംഭരണിയും ശരിയാക്കിയാല്‍ വെളളം കിട്ടുമെന്നും ഇവര്‍ നടനെ അറിയിച്ചു. ഇതേതുടർന്നാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. ടാങ്ക് വെച്ച് ഇതില്‍ നിന്നും വെളളം കുടിച്ച് കൂടുതല്‍ സഹായം വാഗ്ദാനം നല്‍കിയാണ് സന്തോഷ് മടങ്ങിയത്. കഴിഞ്ഞ ഓണത്തിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തിയിരുന്നു.