തിരുവനന്തപുരം: നെയ്യാറ്റികരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ പൊലീസ് ശുപാര്‍ശ. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജോലിക്കായി ശുപാര്‍ശ ചെയ്തത്. കേസിലെ പ്രതിയായ ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം അറിയിച്ചു.

പ്രതി ഉടന്‍ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം 14 ലേക്കു മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.