/indian-express-malayalam/media/media_files/uploads/2018/11/dysp-hari-cats-001.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സനല്‍കുമാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌തു. സംഭവത്തിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്‌ണയാണ് പിടിയിലായത്. പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം എത്തിച്ച് നൽകിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം രണ്ടായി. എന്നാൽ ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എ​​​ത്ര​​​യും വേ​​​ഗം ഹ​​​രി​​​കു​​​മാ​​​റി​​​നെ പി​​​ടി​​​കൂ​​​ടാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക്വാ​​​റി മാ​​​ഫി​​​യ​​​യു​​​ടെ സ​​​ങ്കേ​​​ത​​​ത്തി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഹ​​​രി​​​കു​​​മാ​​​റി​​​നെ തേ​​​ടി അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം മ​​​ധു​​​ര​​​യി​​​ൽ എ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​യാ​​​ൾ ക​​​ട​​​ന്നുക​​​ള​​​ഞ്ഞു. ഹ​​​രി​​​കു​​​മാ​​​റി​​​നൊപ്പം ര​​​ക്ഷ​​​പ്പെ​​​ട്ട നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ്വ​​​ർ​​​ണ വ്യാ​​​പാ​​​രി ബി​​​നു​​​വി​​​ന്‍റെ​​​യും ഫോ​​​ണ്‍​വി​​​ളി​​​ക​​​ൾ പി​​​ന്തു​​​ട​​​ർ​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഇ​​​വ​​​രു​​​ടെ ഒ​​​ളി​​​യി​​​ടം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു വ​​​ന്ന​​​ത്. ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും ബി​​​നു​​​വി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും ഫോ​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ച​​​ത്.
അതേസമയം കൊലപാതക കേസ് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐ.ജി എസ് ശ്രീജിത്തിന് കൈമാറി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.