തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്‌പി ബി.ഹരികുമാറിനായി തിരച്ചില്‍ ഊജ്ജിതമാക്കി. അതേസമയം, ഇയാളെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിയെ പിരിച്ചുവിടണമെന്നും അന്വേഷണം സുതാര്യമാക്കണമെന്നും കഴിഞ്ഞ ദിവസം മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടിരുന്നു.

കേസന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും. കഴിഞ്ഞ ദിവസം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡിജിപിക്ക് തിരുവനന്തപുരം റൂറല്‍ എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ഇന്ന് അന്വേഷണ സംഘത്തെ തീരുമാനിച്ചേക്കും.

റോ​​​ഡി​​​ലെ ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ഹ​​​രി​​​കു​​​മാ​​​ർ പി​​​ടി​​​ച്ചു ത​​​ള്ളി​​​യ​​​തി​​​നെത്തുട​​​ർ​​​ന്നു കൊ​​​ട​​​ങ്ങാ​​​വി​​​ള സ്വ​​​ദേ​​​ശി സ​​​ന​​​ൽ​​​കു​​​മാ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നെ​​​ടു​​​മ​​​ങ്ങാ​​​ട് എ​​​എ​​​സ്പി സു​​​ജി​​​ത് ദാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം. സം​​​ഭ​​​വ​​​ത്തെത്തുട​​​ർ​​​ന്ന് ഒ​​​ളി​​​വി​​​ൽ പോ​​​യ ഹ​​​രി​​​കു​​​മാ​​​റി​​​നെ ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ആ​​​ദ്യഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പൊ​​​ലീ​​​സ് സ​​​ഹാ​​​യം ല​​​ഭി​​​ച്ച ഹ​​​രി​​​കു​​​മാ​​​ർ സം​​​സ്ഥാ​​​നം വി​​​ട്ട​​​താ​​​യാ​​​ണു സൂ​​​ച​​​ന. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്ന് ഏ​​​ഴു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഉ​​​ന്ന​​​തത​​​ല നി​​​ർ​​​ദ്ദേ​​​ശം ന​​​ൽ​​​കി.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മ​​​ധു​​​ര അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് ക​​​ണ്ടു​​​കെ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൊ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ൾ രാ​​​ജ്യം വി​​​ട്ടു പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സു​​​ക​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പൊ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്നു ഹ​​​രി​​​കു​​​മാ​​​റി​​​നെ സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ലെ ഒ​​​രു പ്ര​​​മു​​​ഖ നേ​​​താ​​​വി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണു ഹ​​​രി​​​കു​​​മാ​​​റി​​​ന് ഒ​​​ളി​​​വി​​​ൽ പോ​​​കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഈ ​​​നേ​​​താ​​​വി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​യി​​​രു​​​ന്നു ഹ​​​രി​​​കു​​​മാ​​​ർ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യി തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന​​​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ