scorecardresearch

സനലിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും

ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല

ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല

author-image
WebDesk
New Update
ഡിവൈഎസ്‌പി തളളിയിട്ട് കൊന്ന സനലിന്റെ കുടുംബത്തിന് ജപ്‌തി ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ കാറിനുമുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നായിരുന്നു സനലിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഐജിക്ക് കേസിന്റെ അന്വേഷണ ചുതമല നൽകിയത്.

Advertisment

അന്വേഷണ സംഘത്തിലുളളവർക്ക് മാറ്റമുണ്ടാകില്ല. എന്നാൽ ഐജിയുടെ നേരിട്ടുളള മേൽനോട്ടത്തിലാവും അന്വേഷണം. അതിനിടെ, പ്രതിയായ ബി.ഹരികുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ പിടിയിലായി. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിനുപിന്നാലെ ഹരികുമാർ ലോഡ്ജിൽ എത്തിയെന്നും ഒളിവിൽ പോകാൻ വേണ്ട സഹായങ്ങൾ സതീഷ് ചെയ്തുകൊടുത്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഡിവൈഎസ്‌പിയായിരുന്ന ബി.ഹരികുമാറിനെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണ പുരോഗതിയില്ലാത്തതിനാൽ സനലിന്റെ ഹൈക്കോടതിയെ സമീപിക്കാനുളള ഒരുക്കത്തിലാണ്. ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

Crime Branch Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: