വിവാദങ്ങള്‍ വിട്ടൊഴിയാതെ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരിക്കുകയാണ്. എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദ് ചെയ്ത നടപടിയെയാണ് സംവിധായകന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഘപരിവാര്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവര്‍ക്ക് എന്റെ സിനിമയിലൂടെ ഉത്തരം കിട്ടികാണുമെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനെയും നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവാണ് എസ് ദുര്‍ഗയെന്നും അതിന് വേണ്ടി അവര്‍ നിയമത്തെയും നീതിയെയും ദുരുപയോഗം ചെയ്യാനോ മടിക്കില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.

എനിക്കൊട്ടും സങ്കടമില്ല. എന്നാല്‍ സന്തോഷമുണ്ട്. സംഘപരിവാര്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവര്‍ക്ക് എന്റെ സിനിമയിലൂടെ ഉത്തരം കിട്ടികാണും. തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനെയും നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് വേണ്ടി അവര്‍ നിയമത്തെയും നീതിയെയും ദുരുപയോഗം ചെയ്യാനോ മടിക്കില്ല. കോടതിയെയും നിയമത്തെയും അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അവര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ അപകടകരമായൊരു സന്ദേശമാണിതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കുറെ ആളുകളെ കണ്ടു. ഈ സര്‍ക്കാരിന്റെ അനുഭാവികളാണ് തങ്ങളെന്ന് തുറന്ന് സമ്മതിച്ചവരെ. പക്ഷെ, അവരെല്ലാം എന്റെ സിനിമയോട് മന്ത്രിസഭ കാണിച്ച വൃത്തികെട്ട രാഷ്ട്രീയ കളിയില്‍ നിരാശരും വിഷണ്ണരുമാണ്. അവര്‍ പല തവണ മുറുമുറുക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. …അല്ലാതെ ഒരു ചിത്രത്തിന് എന്ത് ചെയ്യാന്‍ സാധിക്കും..ഒന്ന് കാണുക പോലും ചെയ്യാതെ.. ഇത് പോകേണ്ടതാണ്…’സനല്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ