കോഴിക്കോട്: തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖവസ്ത്രം ധരിക്കേണ്ട എന്ന എംഇഎസ് സര്‍ക്കുലറിനെ തള്ളി സമസ്ത. മതവിഷയങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ട ആവശ്യമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യവസ്ത്രം ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതില്‍ എംഇഎസ് പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ല. പ്രവാചകന്റെ കാലം മുതലേ ഉള്ളതാണ് ബുര്‍ഖ. അന്യപുരുഷന്‍മാര്‍ മുഖം കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം. എംഇഎസ് മതകാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ മതസ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More: മുഖം മറച്ചുള്ള വസ്ത്രധാരണം കോളേജുകളില്‍ വേണ്ട: എം.ഇ.എസ് സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു

മുസ്ലീം വിശ്വാസികളായ കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിന് അര്‍ഹതയില്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബൂര്‍ഖ നിരോധിച്ചുള്ള സര്‍ക്കുലര്‍ എംഇഎസ് പുറത്തിറക്കിയത്. ഇതേ തുടര്‍ന്നാണ് എംഇഎസിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി സമസ്ത രംഗത്തെത്തിയത്. എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതിയുടെ 2018 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ചുള്ള പുതിയ നിയമമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Read More: രാവണന്റെ ലങ്കയില്‍ നിരോധിച്ച ബുര്‍ഖ രാമന്റെ അയോധ്യയിലും നിരോധിക്കണം: ശിവസേന

പാഠ്യ – പാഠ്യേതര മികവിനൊപ്പം വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ക്യാമ്പസുകളിലെ ആശാസ്യമല്ലാത്ത എല്ലാ പ്രവണതകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതു സമൂഹത്തിന് സ്വീകര്യമല്ലാത്ത വേഷവിധാനങ്ങള്‍, അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ വയ്യ എന്നാണ് സര്‍ക്കുലറിലെ മുഖ്യ പ്രതിപാദ്യ വിഷയം. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികളും ലോക്കല്‍ മാനേജുമെന്റ് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.