scorecardresearch

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം: കൊല്ലം തുളസി

ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

author-image
WebDesk
New Update
kollam thulasi

ചവറ: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന വിവാദ പരാമര്‍ശവുമായി നടന്‍ കൊല്ലം തുളസി. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. പരിപാടിയുടെ ആമുഖ പ്രസംഗം നടത്തുന്നതിനിടെയാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.

Advertisment

രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ നേതാവ്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.

Advertisment

അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചു. അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാര്‍ വര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: