Latest News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാര്‍

സമരത്തെ നേരിടാനായി ഡെയിസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

KSRTC Strike
എറണാകുളം കെഎസ്ആര്‍ടിസിയില്‍ ഇടതുപക്ഷ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിഷേധിക്കുന്നു ഫൊട്ടോ. നിതിന്‍ ആര്‍.കെ.

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇടതുപക്ഷ സംഘടനയായ എംപ്ളോയീസ് അസോസിയേഷനും, ബിഎംഎസിന്‍റെ എംപ്ലോയീസ് സംഘും 24 മണിക്കൂറും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കും.

ഭരണ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിലായതോടെ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര, സിറ്റി സര്‍വീസുകള്‍ പൂര്‍ണമായും പ്രതിസന്ധിയിലാകും. ഇതോടെ കോവിഡ് കാലം കൂടിയായതിനാല്‍ ജനത്തിന്റെ ബുദ്ധിമുട്ട് ഇരട്ടിയായിരിക്കും.

തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് പൊലീസിന്റെ നേതൃത്വത്തില്‍ യാത്രാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശുപത്രി, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

സമരത്തെ നേരിടാനായി ഡെയിസ് നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കും.

ഫൊട്ടോ: നിതിന്‍ ആര്‍.കെ

പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തീയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയിലെ ശമ്പളപരിഷ്കരണത്തിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. അഞ്ച് വര്‍ഷമായിട്ടും ശമ്പളപരിഷ്കരണമെന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് പണിമുടക്കിലേക്ക് നയിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. “ശമ്പളപരിഷ്കരണം നടത്തിയാല്‍ സര്‍ക്കാരിന് 30 കോടിയോളം അധിക ബാധ്യത ഉണ്ടാകും. ധനമന്ത്രിയോടും മുഖ്യമന്ത്രിയോടും ചര്‍ച്ച ചെയ്യുന്നതിനായി സാവകാശം തേടി. എന്നാല്‍ ഇതിന് അനുവദിക്കാതെ സമരത്തിലേക്ക് നീങ്ങിയത് ശരിയല്ല,” മന്ത്രി പറഞ്ഞു. നേരത്തെ നോട്ടീസ് നല്‍കിയ പ്രകാരമാണ് ജീവനക്കാര്‍ സമരമാര്‍ഗം സ്വീകരിച്ചത്.

Also Read: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മൂന്ന് കുട്ടികള്‍ അടക്കം നാല് പേര്‍ മുങ്ങി മരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Salary hike ksrtc employees strike started

Next Story
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മൂന്ന് കുട്ടികള്‍ അടക്കം നാല് പേര്‍ മുങ്ങി മരിച്ചുChildren drowned
The moderation of comments is automated and not cleared manually by malayalam.indianexpress.com