Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

സാലറി ചലഞ്ചിൽ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു

ദുരിതാശ്വാസത്തിന് ജീവനക്കാർ നൽകുന്ന പണം അതിനുതന്നെ ഉപയോഗിച്ചുവെന്ന് എന്ത് ഉറപ്പാണ് സർക്കാരിന് നൽകാനാകുകയെന്നും സുപ്രീം കോടതി

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: സാലറി ചലഞ്ചിൽ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. പണം നൽകാൻ സമ്മതമുളളവർ സമ്മതപത്രം നൽകിയാൽ മതി. അതിന് വിസമ്മതപത്രം നൽകണമെന്ന് ഉത്തരവിറക്കിയത് എന്തിനാണ്?. ഇത് ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദുരിതാശ്വാസത്തിന് ജീവനക്കാർ നൽകുന്ന പണം അതിനുതന്നെ ഉപയോഗിച്ചുവെന്ന് എന്ത് ഉറപ്പാണ് സർക്കാരിന് നൽകാനാകുകയെന്നും സുപ്രീം കോടതി ചോദിച്ചു. ഒരാൾ സഹായം നൽകേണ്ടത് അയാളുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. അതെങ്ങനെയാണ് അടിച്ചേൽപ്പിക്കാനാകുകയെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സാലറി ചലഞ്ചിലെ ഹൈക്കോടതി വിലക്കിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

പ്രളയത്തിൽനിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ സാലറി ചലഞ്ച് കൊണ്ടുവന്നത്. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നായിരുന്നു ചലഞ്ച് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇതോടെ, ശമ്പളം നൽകാൻ തയ്യാറല്ലാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്നായിരുന്നു കോടതി നിർദ്ദേശം. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Salary challenge supreme court criticise high court order

Next Story
#MeToo: രാഹുൽ ഈശ്വറിനെതിരെയും മീ ടൂ; ആരോപണം ഗൂഢാലോചനയെന്ന് രാഹുൽrahul easwer ,arrest, palakkad രാഹുൽ ഈശ്വർ, അറസ്റ്റ്, പൊലീസ്, പാലക്കാട് , sabarimala, kerala police, ranni court, palakkad police,indianexpress, ശബരിമല. റാന്നി കോടതി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com