scorecardresearch

സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞ പൊലീസുകാർക്ക് കൂട്ട സ്ഥലം മാറ്റമെന്ന് ആരോപണം

സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരെയാണ് സ്ഥലം മാറ്റിയതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം

സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരെയാണ് സ്ഥലം മാറ്റിയതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം

author-image
WebDesk
New Update
Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാതിരുന്ന പൊലീസുകാർക്ക് കൂട്ട സ്ഥലം മാറ്റമെന്ന് ആരോപണം. പേരൂർക്കട എസ്‌എപി ക്യാംപിലെ ഒൻപത് ഹവിൽദാർമാരെ അടക്കം 14 പേരെയാണ് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നതാണ്  ആരോപണം.

Advertisment

സ്ഥലം മാറ്റം ലഭിച്ചവരെല്ലാം സീനിയർ തസ്തികയിൽ ഉളളവരാണ്. നാൽപതോളം ജൂനിയർ ഉദ്യോഗസ്ഥർ ഉളളപ്പോഴാണ് ഇവരെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. ഇത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്. അതേസമയം, ഇത് സ്വാഭാവിക നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

എസ്എപി ക്യാംപിൽനിന്നും സർക്കാർ പ്രതീക്ഷിച്ചതുപോലെ സാലറി ചലഞ്ചിനോട് അനുകൂല പ്രതികരണമല്ല ലഭിച്ചത്. ഇവിടെയുളള 700 പൊലീസുകാരിൽ 300 ഓളം പേർ വിസമ്മതമാണ് പ്രകടിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു കൂട്ട സ്ഥലം മാറ്റം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുന്നതാണ് സാലറി ചലഞ്ച്. ഇതിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.  സാലറി ചലഞ്ചിന്റെ പേരിലുളള നിർബന്ധിതമായ നടപടികൾക്കെതിരെ ഒരു കേസിൽ  ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.മറ്റൊരുകേസിൽ  വിസമ്മതപത്രം എന്ന വ്യവസ്ഥ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് എതിരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

Advertisment
Kerala Floods Pinarayi Vijayan Salary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: