/indian-express-malayalam/media/media_files/uploads/2017/02/kerala-high-court_480.jpg)
കൊച്ചി: പ്രളയത്തിന് ശേഷം നവകേരള നിർമ്മാണത്തിനായി നിർബന്ധിത ശമ്പള പിരിവ് കൊളളയാണെന്ന് ഹൈക്കോടതി. ഒരുമാസത്തെ ശമ്പളം ജീവനക്കാർ ഇതിലേയ്ക്ക് നൽകണമെന്നായിരുന്നു ആവശ്യം. നിർബന്ധിത പിരിവിന് നിർദേശം നൽകിയിട്ടില്ലെന്നും ശമ്പളം നൽകി സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുളളതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ബാങ്കുകൾ ജപ്തി നടത്തുന്നതു പോലെയല്ല ശമ്പളം പിരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോടതി നിരീക്ഷണത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് കോടതിയെ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ സമാനമായ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തെ തകർത്ത പ്രളയത്തെ തുടർന്ന് കേരളം പുനർനിർമ്മിക്കുന്നതിന് ധനസമ്പാദനം നടത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ സാലറി ചലഞ്ച് മുന്നോട്ട് വച്ചത്. ജീവനക്കാർ ഒന്നിച്ചോ ഗഡുക്കളായോ ഒരു മാസത്തെ ശമ്പളം നൽകി സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
ഈ അഭ്യർത്ഥന ആദ്യം അനുകൂല പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും തുടർന്ന് വലിയ എതിർപ്പ് ഉയരുകയായിരുന്നു. ഒരു മാസത്തെ പൂർണശമ്പളം നൽകുക എന്നതിന്റെയും മറ്റ് ഒരുപാട് പരാധീനതകളുടെയും വിഷയങ്ങൾ ഉയർന്നുവന്നു. ഇതേ തുടർന്ന് ഈ വിഷയം വലിയ വിവാദങ്ങളിലേയ്ക്കും ചർച്ചകളിലേയ്ക്കും കടന്നു.
ശമ്പളം നൽകാൻ വിയോജിപ്പുളളവർ അതിനായി വിസമ്മതപത്രം നൽകണമെന്ന് സർക്കാർ പറഞ്ഞതോടെ വിഷയം വീണ്ടും കൂടുതൽ വിവാദത്തിലായി. സാലറി ചലഞ്ച് പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നുവെങ്കിലും അതിന് ശേഷം അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോവുകയും ചെയ്തു. തുടർന്നാണ് വിവാദങ്ങൾ വഴിയൊരുക്കിയത്.
ഇതിനിടെ സാലറി ചലഞ്ചിനെ എതിർത്ത് സിപിഎം അനുഭാവ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയിലെ ഭാരവാഹിക്കെതിരെ നടപടി വന്നു. സ്ഥലം മാറ്റമായിരുന്നു നടപടി. പിന്നീട് ആ നടപടി പിൻവലിച്ചു. താൻ സാലറി ചലഞ്ചിനില്ലെന്നും ഭാര്യ അതിൽ പങ്കെടുക്കുന്നുണ്ടെന്നും പരാധീനതകളാണ് കാരണമെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞ് പോസ്റ്റ് ഇട്ടതിനെ തുടർന്നായിരന്നു വിവാദമായത്. ഇതിന്റെ പേരിലാണ് സ്ഥലം മാറ്റമെന്ന ആരോപണം ഉയർന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us