സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

20956 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചാണ് സജി ചെറിയാന്‍ നിയമസഭയിലെത്തിയത്.

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നിയമ സഭയുടെ വാര്‍ഷിക സമ്മേളന വേളയിലായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തത്.

20956 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചാണ് സജി ചെറിയാന്‍ നിയമസഭയിലെത്തിയത്. നേരത്തെ ആലപ്പുഴ സിപിഎം സെക്രട്ടറിയായിരുന്നു. 67303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. കെ.കെ.രാമചന്ദ്രന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. കെവിന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളുത്തിലിറങ്ങി പ്രതിഷേധിച്ചു.

അതേസമയം, സിബിഐ അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്തിയില്ല. അരമണിക്കൂറോളം പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി ബഹളം സൃഷ്ടിച്ചു. ഇതോടെയാണ് സഭ തടസ്സപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Saji cheriyan swore in as mla of kerala legislative assembly

Next Story
മാസ്‌ക്കും ഗ്ലൗസും ധരിച്ച് പാറക്കല്‍ അബ്ദുള്ള സഭയില്‍; അപഹാസ്യമെന്ന് ഭരണപക്ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com