/indian-express-malayalam/media/media_files/uploads/2018/08/saji-raju.jpg)
തിരുവനന്തപുരം: ദുരിതം വിതച്ച മഹാപ്രളയം ചർച്ച ചെയ്യുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലെ സിപിഎം എംഎൽഎമാർക്ക് സംസാരിക്കാന്‍ അവസരമില്ല. ചെങ്ങന്നൂരിലെയും റാന്നിയിലെയും പ്രതിനിധികളായ സജി ചെറിയാനും രാജു എബ്രാഹാമിനുമാണ് ചർച്ചയിൽ അവസരം നിഷേധിച്ചത്.
ഡാമുകൾ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട പാളിച്ചയാണ് റാന്നിയിൽ പ്രളയത്തിന് കാരണമെന്നായിരുന്നു രാജുവിന്റെ പരാമർശം. സൈന്യം വന്നില്ലെങ്കിൽ ചെങ്ങന്നൂരിൽ ആയിരങ്ങൾ മരിക്കുമെന്ന് സജി ചെറിയാനും പറഞ്ഞിരുന്നു. ഇക്കാരണങ്ങളാൽ ഇരുവരെയും ബോധപൂർവ്വം ചർച്ചയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നെന്നാണ് വിമർശനം.
പ്രത്യേക നിയമസഭ സമ്മേളനത്തിൽ 48 പേരാണ് സംസാരിക്കുന്നത് ഇതിൽ 11 പേർ സിപിഎം അംഗങ്ങളാണ്. 95 മിനിറ്റാണ് സിപിഎമ്മിന് ചർച്ചയിൽ അനുവദിച്ചത്. ഇടത് സ്വതന്ത്രനായ പി.വി.അൻവർ ഉൾപ്പടെയുള്ളവർക്ക് അവസരം നൽകിയ പാർട്ടി സജി ചെറിയാനെയും രാജു എബ്രഹാമിനെയും മാറ്റി നിർത്തിയത് സത്യസന്ധമായി അഭിപ്രായം പറഞ്ഞതു കൊണ്ടാണോയെന്ന് കെ.ശബരീനാഥൻ പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരീനാഥന്റെ പരിഹാസം.
അശാസ്ത്രീയമായ വികസനമാണ് പ്രളയത്തിന് കാരണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. മാധവ് ഗാഡ്കിലിന്റെ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി സമീപിച്ചതിന്റെ അനന്തരഫലമാണ് പ്രളയമെന്നും വിഎസ് അഭിപ്രായപ്പെട്ടു.
വികസനം വേണ്ടെന്ന് ആരും പറയില്ല, പക്ഷേ കൃത്യമായ ആസൂത്രണത്തിന്റേയും മാസ്റ്റര്‍ പ്ലാനിന്റേയും അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പിലാക്കരുത്. വികസനം തടസ്സപ്പെടുത്താത്ത പ്രകൃതി സംരക്ഷണമല്ല, പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുദ്രാവാക്യം. ചിലര്‍ക്കു മുന്നില്‍ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂട. വികസനം ഒരിടത്തും പരിസ്ഥിതി സംരക്ഷണം മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന വൈരൂധ്യം അവസാനിപ്പിക്കണം, വിഎസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.