ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് സച്ചിൻ. മാത്രമല്ല ഇഷ്ടം. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ സഹായം. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റിൽ എക്സ് റേ യൂണിറ്റിനായി സച്ചിൻ തെണ്ടുൽക്കർ എംപി ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്‍റെ ഓഫീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ