സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനോട് വീണ്ടും വിശദീകരണം തേടി സഭ; നേരിട്ടെത്തി മറുപടി നല്‍കണം

നേരിട്ട് തന്നെ വിശദീകരണം നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ കൂടുതല്‍ കുറ്റാരോപണങ്ങളുമായി വീണ്ടും കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമപ്രകാരം നടപടി നേരിടേണ്ടി വരുമെന്നും സഭ. രണ്ടാമത്തെ വാണിങ് ലെറ്ററാണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ചട്ടപ്രകാരം മൂന്ന് ലെറ്റര്‍ ലഭിക്കും.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, വൈകിട്ട് മഠത്തില്‍ താമസിച്ചെത്തുന്നു. സഭാ വസ്ത്രം ധരിക്കാതെ ചിത്രമെടുത്തു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്ററിനെതിരെയുള്ളത്. മദര്‍ സുപ്പീരിയറാണ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്. ആലുവയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലെത്തി നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭയുടെ മുന്നറിയിപ്പ്.

അതേസമയം താന്‍ മറുപടി നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ആരോപണങ്ങള്‍ നിരവധിയുള്ളതിനാലാണ് വൈകുന്നതെന്നും നേരിട്ട് തന്നെ വിശദീകരണം നല്‍കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabha asks explanation from lucy kalapurakal

Next Story
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
The moderation of comments is automated and not cleared manually by malayalam.indianexpress.com
X