scorecardresearch
Latest News

ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ എന്‍ട്രി നല്‍കണം; പരിഹസിച്ച് ശബരിനാഥന്‍

ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥൻ ഗവർണറെ ട്രോളിയത്

ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ എന്‍ട്രി നല്‍കണം; പരിഹസിച്ച് ശബരിനാഥന്‍

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഗ് ബോസ് ഷോയില്‍ ഉള്‍പ്പെടുത്തണമെന്ന പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്.ശബരിനാഥന്‍. “ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് ആകാം അങ്ങനെ. എവിടെ ആള്‍ക്കൂട്ടം കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും. ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും” ശബരിനാഥന്‍ എംഎല്‍എ പരിഹസിച്ചു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥൻ ഗവർണറെ ട്രോളിയത്.

Read Also: വീട്ടമ്മയെ ചുംബിച്ച ഡെലിവറി ബോയ്‌ക്കെതിരെ കേസ്; വിചാരണ നടപടികൾ ആരംഭിച്ചു

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഗവർണറും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സംസ്ഥാന സർക്കാരും ഗവർണർക്കെതിരാണ്. കോൺഗ്രസ് അതിരൂക്ഷ ഭാഷയിലാണ് ഗവർണർക്കെതിരെ രംഗത്തുവന്നത്. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സർക്കാർ ഗവർണറെ തിരിച്ചുവിളിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

അതേസമയം, ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കേണ്ട എന്ന നിലപാടാണ് സർക്കാരിന്. ഗവർണർ-സർക്കാർ പോര് രൂക്ഷമാകാൻ അതു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarinadhan mla against governor arif muhammed khan