പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1 മണിയോടെയാണ് ഘോഷയാത്ര പുറപ്പെടുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. പമ്പയിലും പരിസര പ്രദേശങ്ങളിലും പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനം നടത്താന്‍ അവസരം നല്‍കി. 10 മണിയോടെ പന്തളം വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി രാമരാജയും രാജപ്രതിനിധി മൂലം നാള്‍ രാഘവവര്‍മ്മയും തിരുവാഭരണം മാളികയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തിക്കും.

ഉച്ചയ്ക്ക് 12 ന് പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങൾ മൂന്നും എടുക്കും. ഒരു മണിയോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പൻമാരുടെയും സായുധ പോലീസിന്‍റെയും ദേവസ്വം അധികൃതരുടെയും അകമ്പടിയോടെ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്ര തുടങ്ങും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ