സന്നിധാനം: ശബരിമലയിൽ ആചാരം ലംഘിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ നട അടച്ച് താക്കോൽ മാനേജറെ ഏൽപ്പിച്ച് ഇറങ്ങിപ്പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. തന്ത്രി കുടുംബവുമായും പന്തളം രാജകുടുംബവുമായും ആലോചിച്ച ശേഷമാണ് ആചാരം ലംഘിച്ചാൽ നട അടച്ചിട്ട് താക്കോൽ മാനേജരെ ഏൽപ്പിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു.

എനിക്ക് കൂടുതലയായ് ഒന്നും ചെയ്യാനാകില്ല. ഞാൻ വിശ്വാസികൾക്ക് ഒപ്പമാണ്, വിശ്വാസികളെ വഞ്ചിച്ചു കൊണ്ട് പൂജ ചെയ്യാനാവില്ല. അതിനാൽ യുവതികൾ പതിനെട്ടാം പടി കയറിയാൽ നട അടച്ചിടുകയല്ലാതെ വേറെ വഴിയില്ലെന്നും തന്ത്രി പ്രതികരിച്ചു. പൂജകൾ ഇതുവരെ മുടക്കിയിട്ടില്ല. പ്രഭാത പൂജകളൊക്കെ നടന്നു. ഇനി ഉച്ച പൂജ കൂടി നടക്കാനുണ്ടെന്നാണ് തന്ത്രി പറഞ്ഞു.

Read: സന്നിധാനത്തേക്കു പോയ യുവതിയുടെ വീടിനു നേരെ ആക്രമണം

ശബരിമലയിൽ ദർശനത്തിനായി രണ്ടു യുവതികൾ ഇന്നു സന്നിധാനത്ത് എത്തിയിരുന്നു. നടപ്പന്തൽവരെ പൊലീസിന്റെ സുരക്ഷയോടെയാണ് യുവതികൾ എത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ഹൈദരാബാദിൽനിന്നെത്തിയ മാധ്യമപ്രവർത്തകയുമാണ് മല കയറിയത്. പൊലീസ് ഹെൽമറ്റും ധരിച്ചാണ് ഇവർ മല കയറിയത്.

നടപ്പന്തലിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ ഇവരെ തടഞ്ഞു. പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്ന് പ്രതിഷേധക്കാർ ശരണം വിളികളുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കൊപ്പം പരികർമ്മികളും ചേർന്നതോടെ യുവതികളെ തിരിച്ചിറക്കുകയല്ലാതെ പൊലീസിനു വേറെ വഴിയില്ലാതായി.

യുവതികൾ എത്തിയാൽ സന്ദർശനം നടക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് ഐജി ശ്രീജിത്തിനെ അറിയിച്ചു. ഐജി യുവതികളെ കാര്യങ്ങൾ പറഞ്ഞത് ബോധ്യപ്പെടുത്തി. ഇതോടെ മല ഇറങ്ങാൻ യുവതികൾ തയ്യാറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.