ശബരിമല: ആചാരങ്ങൾ ലംഘിച്ച് ശബരിമലയിലെ സന്നിധാനത്ത് എത്താൻ സ്ത്രീകൾ ശ്രമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എം പദ്മകുമാർ. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള 260 ൽ അധികം സ്ത്രീകൾ സന്നിധാനത്ത് ഈ മണ്ഡലകാലത്ത് എത്താൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.

“ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണ് ഇവരുടെ ശ്രമം”, പദ്മകുമാർ പറഞ്ഞു. നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. ഈ വിലക്ക് നീക്കണമെന്നും ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നും ചർച്ചകൾ നടക്കുന്നുണ്ട്.

“ശബരിമലയിലെ സമ്പത്ത് മുഴുവൻ സിപിഎം തട്ടിയെടുക്കുന്നതായി മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ നിന്നാണ് ഇത്തരം പ്രചാരണം നടക്കുന്നത് വ്യക്തമായത് എന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ