Latest News

തമിഴ് നാട്ടില്‍ നിന്നുമുള്ള 45 യുവതികള്‍ ശബരിമലയിലേക്ക് ഇന്ന് പുറപ്പെടും

മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകളാണ് ഇന്ന് യാത്ര തിരിക്കുന്നത്

sabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം

ചെന്നൈ: ശബരിമല ദര്‍ശനം ലക്ഷ്യമിട്ടു കൊണ്ടുള്ള യുവതികളുടെ സംഘം തമിഴ്‌നാട്ടില്‍ നിന്നും ഇന്ന് വൈകിട്ടോടെ പുറപ്പെടും. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകളാണ് ഇന്ന് യാത്ര തിരിക്കുന്നത്. കോട്ടയത്തെത്തി അവിടെ നിന്നും പമ്പയിലേക്ക് പോവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളുണ്ടാകുമെന്ന് അറിയാമെന്നും എന്നാല്‍ പൊലീസ് സഹായത്തോടെ ദര്‍ശനം നടത്തിയതിന് ശേഷമേ മടങ്ങുകയുള്ളൂവെന്ന് സംഘത്തിലെ സ്ത്രീകള്‍ പറയുന്നു.

ചെന്നൈയില്‍ നിന്ന് ഒമ്പത് പേരും മധുരയില്‍ നിന്ന് രണ്ട് യുവതികളും ഉള്‍പ്പെട്ട സംഘം ഇന്ന് വൈകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുമുള്ള യുവതികളുടെ സംഘവും ഒപ്പം ചേരും. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

അതേസമയം, ബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. പൊലീസ് സുരക്ഷയിലാണ് ഇവര്‍ എരുമേലി വരെ എത്തിയത്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കോട്ടയത്തു വച്ചു തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു.

ആന്ധ്ര സ്വദേശിനിയായ സ്ത്രീ 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. കോട്ടയത്തെത്തിയ ഇവരെ പൊലീസ് അകമ്പടിയില്‍ നിലയ്ക്കലിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ എരുമേലിയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. യുവതി എരുമേലിയില്‍ യാത്ര അവസാനിച്ചെങ്കിലും സംഘത്തിലെ മറ്റുള്ളവര്‍ മുന്നോട്ട് പോയി.

ഇരുമുടി കെട്ടുമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായാണ് ഇവര്‍ എത്തിയത്.നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women from tamil nadu

Next Story
‘എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന് പറഞ്ഞ ആക്രോശ നേതാവിന് ഇതില്‍പ്പരം എന്തുവേണം’; കോടിയേരി
The moderation of comments is automated and not cleared manually by malayalam.indianexpress.com